സന്തോഷം അലതല്ലും നേരം

സന്തോഷം അലതല്ലും നേരം
എന്‍ ആത്മാവിന്‍ സ്നേഹത്തിന്‍ നാദം (2)
എന്നുള്ളില്‍ എന്നാളും സമ്മോഹനം
എന്‍ നാവില്‍ എന്നാളും സങ്കീര്‍ത്തനം (2) (സന്തോഷം..)

കൈവന്നുചേരും സൌഭാഗ്യമെല്ലാം
സ്വര്‍ല്ലോകനാഥന്റെ സമ്മാനങ്ങള്‍ (2)
ത്യാഗത്തിന്‍ വിത്തുകള്‍ മനസ്സില്‍ വിതച്ച്
സ്നേഹത്തിന്‍ മുന്തിരി ദാനമായ്‌ നല്‍കാം (2) (സന്തോഷം..)

ഈ ലോകമോഹം ഏറീടും നേരം
മനസ്സിന്റെ തീരങ്ങള്‍ ഇരുളായിടും (2)
ഒരു സ്നേഹഗീതത്തിന്‍ അലയായിടാം
അണയാത്ത ദീപത്തിന്‍ തിരിയായിടാം (2) (സന്തോഷം..)