ക്രൂശില്‍ കണ്ടൂ ഞാന്‍

ക്രൂശില്‍ കണ്ടൂ ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (ക്രൂശില്‍…)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ... (പകരം…)

സൃഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (സൃഷ്ടികളില്‍…)
പകരം എന്തു നല്‍കും ഞാനിനി
നന്ദിയാലെന്നും വാഴ്ത്തിടും സൃഷ്ടാവേ... (പകരം…)

ആടിപ്പിണറില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (ആടിപ്പിണറില്‍...)
പകരം എന്തു നല്‍കും ഞാനിനി
എന്നാരോഗ്യം നല്‍കുന്നു നാഥനായ്... (പകരം…)

മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (മൊഴിയില്‍…)
പകരം എന്തു നല്‍കും ഞാനിനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്... (പകരം…)

നിന്‍ ശരീരം പകുത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധരക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (നിന്‍ ശരീരം…)
പകരം എന്തു നല്‍കും ഞാനിനി
അന്ത്യത്തോളം ഓര്‍മ്മിക്കും ത്യാഗത്തെ... (പകരം…)

ക്രൂശില്‍ കണ്ടൂ ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (ക്രൂശില്‍…)
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ... (പകരം...)