ഇടയനെ വിളിച്ചു ഞാന്‍

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരുകില്‍ അണഞ്ഞരുളി:
"ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല, മയങ്ങുകില്ല,
നിന്റെ കാല്‍ വഴുതാനിടയാവുകില്ല"

"പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം
ഇരുളല വീഴും താഴ്വരയില്‍
വഴിതെളിച്ചെന്നും കൂടെവരാം"

"എന്റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങള്‍ എന്നും ഞാന്‍ അകറ്റാം
മുടിവുകള്‍ ഏറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം"