സാഗരങ്ങളെ ശാന്തമാക്കിയോന്‍

സാഗരങ്ങളെ ശാന്തമാക്കിയോന്‍
ശക്തനായവന്‍ കൂടെയുണ്ട്
ഇന്നുമെന്റെ കൂടെയുണ്ട് കൂടെയുണ്ട് നാഥന്‍
ഭയപ്പെടില്ല ഞാന്‍ ഭയപ്പെടില്ല

ജീവിതത്തില്‍ ഒരു നാളും സംഭ്രമിക്കില്ല
കര്‍ത്താവാണെന്റെ ദൈവം
അവനെന്നെ സഹായിക്കും ശക്തനാക്കും
വലം കൈയ്യാല്‍ താങ്ങി നിര്‍ത്തും

ജീവിതത്തില്‍ ഒരുനാളും നിശബ്ദനാകില്ല
യേശുവാണെന്റെ ദൈവം
ഞാനെന്നും ഘോഷിക്കും സത്യമായും
ക്രൂശിലെ ദിവ്യയാഗം