എന്റെ ദൈവമേ, യേശുനാഥനേ

എന്റെ ദൈവമേ, യേശുനാഥനേ
നിന്നില്‍ മാത്രമാണെന്‍ സമസ്തവും

എന്റെ ജീവനേ, എന്റെ അന്ത്യമേ
എന്റെ ഹൃത്തതില്‍ നീ വസിക്കണേ
എന്റെ സ്നേഹമേ, എന്റെ ഭാഗ്യമേ
നിന്നിലെന്‍ മനം ശാന്തി കാണുന്നു.

എന്റെ ആശയും, എന്‍ പ്രത്യാശയും
എന്റെ നാഥനേ, നിന്നിലല്ലയോ
എന്റെ ആനന്ദം, എന്റെ ആശ്രയം
നിന്റെ സന്നിധി തന്നിലല്ലയോ

നിന്‍ പ്രമാണങ്ങള്‍ കാത്തിടുമ്പോഴും
നിന്നെ ലക്ഷ്യമായ് തേടിടുമ്പോഴും
എന്റെ ദൈവമേ, എന്റെ ജീവിതം
ധന്യമാര്‍ന്നതായ് കണ്ടിടുന്നു ഞാന്‍

എന്റെ ജീവിത നൗകതന്നിലും
എന്റെ തേരിലും നീയെന്‍ സാരഥി
വാടിനിന്നിടും എന്റെ ജീവനില്‍
നീരൊഴുക്കിടും ജീവനിര്‍ത്ധരി