പൈതലാം യേശുവെ

പൈതലാം യേശുവെ
ഉമ്മവച്ചുമ്മവച്ചുണര്‍ത്തിയ
ആട്ടിടയര്‍ ഉന്നതരേ
നിങ്ങള്‍തന്‍ ഹൃത്തില്‍
യേശുനാഥന്‍ പിറന്നു.
ല ല ലാ...

താലപ്പൊലിയേകാന്‍ തമ്പുരു മീട്ടുവാന്‍
താരാട്ടു പാടിയുറക്കീടുവാന്‍
താരാഗണങ്ങാല്‍ ആഗതരാകുന്നു
വാനാരൂപികള്‍ ഗായകശ്രേഷ്ഠര്‍

ഉള്ളില്‍ തിരതല്ലും മോദത്തോടെത്തും
പാരാകെ പ്രേക്ഷകര്‍ നിരനിരയായ്
നാഥാധിനാഥനായ് വാഴുമെന്‍ ഈശനായ്
ഉണര്‍വ്വോടെകുന്നെന്‍ ഉള്‍ത്തടം ഞാന്‍