എന്റെ പ്രീയന്‍ വാനില്‍ വരാറായ്

എന്റെ പ്രീയന്‍ വാനില്‍ വരാറായ്
കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായ്
മേഘേധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തുപാടിടും
നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്യരായ് (2)

പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്തുതിക്കും
നിന്റെ അത്ഭുതങ്ങളെ ഞാന്‍ വര്‍ണ്ണിക്കും(2)
ഞാന്‍ സന്തോഷിച്ചീടും എന്നും സ്തുതിപാടിടും
എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ (എന്റെ.....)

പീഡിതനു അഭയസ്ഥാനം
സങ്കടങ്ങളില്‍ നല്‍തുണ നീ
ഞാന്‍ കുലുങ്ങുകില്ല ഒരുനാളും വീഴില്ല
എന്റെ യേശു എന്റെ കൂടെയുളളതാല്‍ (എന്റെ)

തകര്‍ക്കും നീ ദുഷ്ടഭുജത്തെ
ഉടയ്ക്കും നീ നീച പാത്രത്തെ
സീയോന്‍പുത്രി ആര്‍ക്കുവാന്‍ എന്നും സ്തുതിപാടുവാന്‍
നിന്റെ രാജരാജന്‍ എഴുന്നെളളാറായ് (എന്റെ....)