നമസ്തേ! രാജേശ്വരീ

നമസ്തേ! രാജേശ്വരീ
നമസ്തേ! കാരുണ്യാംബേ
ആയുസ്സേ! മാധുര്യമേ
നമസ്തേ! പ്രത്യാശയേ

ഹവ്വാതന്‍ സുതര്‍ ഞങ്ങള്‍
ദുഃഖിതര്‍ വിവാസികള്‍
അങ്ങയെ നോക്കിക്കണ്ണീര്‍
ചൊരിഞ്ഞു വിളിക്കുന്നു

ഹാ! പ്രഭാവമേറിടും
ഞങ്ങല്‍തന്‍ മദ്ധ്യസ്ഥയേ
കാരുണ്യകടാക്ഷം നീ
ഞങ്ങളില്‍ ചൊരിയണേ

........ നമസ്തേ! രാജേശ്വരീ

പ്രവാസം കഴിഞ്ഞു നിന്‍
ഉദരഫലമാകും
യേശുവേ ഞങ്ങള്‍ക്കു നീ
കാണിച്ചുതരേണമേ

സൗമ്യയും ദയാലുവും
വാത്സല്യ നികേതവും
നീയല്ലോ മാധുര്യവും
കന്യകാ മറിയമേ