അന്യോന്യം സ്നേഹിക്കുവിന്‍ നിങ്ങള്‍

അന്യോന്യം സ്നേഹിക്കുവിന്‍ നിങ്ങള്‍
അന്യോന്യം സ്നേഹിക്കുവിന്‍  (2)
സ്നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍
സ്നേഹമായോതുന്നിതാ......(2)      (അന്യോന്യം......)

അന്യര്‍തന്‍ ദുഃഖത്തില്‍ പങ്കുചേര്‍ന്നീടണം
ആര്‍ദ്രത കാട്ടീടണം (2)
ഉളളതില്‍ പങ്ക് നാം അഗതികള്‍ക്കായ്
അറിഞ്ഞു നല്‍കേണം മടിച്ചിടാതെ  (2) (അന്യോന്യം......)

ദൈവത്തിന്‍ നല്‍സ്നേഹം ഉളളിലുളേളാരാരും
ആരോടും കോപിക്കില്ല (2)
എല്ലാം സഹിക്കുവാന്‍ ക്ഷമിച്ചീടുവാന്‍
ശ്രീയേശു നമ്മളോടോതിയല്ലോ  (2)       (അന്യോന്യം......)

അയല്‍ക്കാരെ നമ്മള്‍ സ്നേഹിക്കാതെങ്ങനെ
ദൈവത്തെ സ്നേഹിച്ചിടും  (2)
ക്രിസ്തുവിന്‍ താഴ്മ നാം ധരിച്ചിടേണം
എളിയവരെ നാം മാനിക്കണം.  (2)       (അന്യോന്യം.......)