കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍

കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
നിത്യതേജസിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടിനേരത്തേക്കുളള
കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല

പ്രീയന്റെ വരവില്‍ ധ്വനിമുഴങ്ങും
പ്രാക്കളെപ്പോലെ നാം പറന്നുയരും
പ്രാണന്റെ പ്രീയനാം മണവാളനില്‍
പ്രാപിക്കും സ്വര്‍ഗ്ഗീയ മണവറയില്‍  (കഷ്ടങ്ങള്‍......)

ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോ
ജീവിതഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
ജീവന്റെ നായകന്‍ വേഗം വന്നീടും  (കഷ്ടങ്ങള്‍.......)

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
യിസ്രായേലിന്‍ ദൈവം എഴുന്നളളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം       (കഷ്ടങ്ങള്‍........)