ദൈവസന്നിധൗ ഞാന്‍ സ്തോത്രം

ദൈവസന്നിധൗ ഞാന്‍ സ്തോത്രം പാടീടും
ദൈവംനല്‍കിയ നന്മകള്‍ക്കായ്
ദൈവം ഏകി തന്‍ സൂനുവെ പാപിയെനിക്കായ്
ഹാല്ലേലൂയ്യാ ഗീതം പാടും ഞാന്‍

പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കും
സ്തോത്രഗീതം പാടി സ്തുതിക്കും      (2)

അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി  (2)
ബന്ധുരാത്മനാം തന്‍ സ്വന്തപുത്രനാല്‍
ബന്ധനങ്ങളഴിച്ചുവല്ലോ (2)         (പാടി സ്തുതി..........)

ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെ ക്രൂശിലേല്‍പിച്ചു (2)
പുത്രത്വം നല്‍കി ഹാ എത്ര സൗഭാഗ്യം
സ്തോത്രഗീതം പാടി സ്തുതിക്കും   (2)    (പാടി സ്തുതി...)

വിളിച്ചുവെന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍ (2)
ഒളിവിതറും നല്‍തെളിവചനം
എളിയവനെന്നും ഘോഷിക്കും (2)       (പാടി സ്തുതി......)