കര്‍ത്താവാം ദൈവത്തെ വാഴ്ത്തി

കര്‍ത്താവാം ദൈവത്തെ വാഴ്ത്തി സ്തുതിക്കുന്നു
എന്നാത്മാവെന്നുമേ മോദമോടേ
എന്റെയരൂപിയെന്‍ രക്ഷകനീശനില്‍
ആനന്ദപൂര്‍ണ്ണമായ്ത്തീര്‍ന്നിടുന്നു.

കാരുണ്യപൂര്‍വ്വമീ ദാസിതന്‍ താഴ്മയെ
ആരാധ്യനാം ദൈവം തൃക്കണ്‍പാര്‍ത്തു
ഇന്നുമുതലെന്നെ മാനവരെന്നുമെ
ഭാഗ്യപൂര്‍ണ്ണയെന്നു പാടിവാഴ്ത്തും

വന്‍ കാര്യം ചെയ്തെന്നില്‍ ശക്തിമാനായവന്‍
അങ്ങേതിരുനാമം പാവനമേ
അങ്ങേഭയന്നിഹ വാഴുവോരാരിലും
തന്‍ കൃപയെന്നുമേ തങ്ങിനില്‍ക്കും.

താതനും പുത്രനും പാവനാത്മാവിനും
സ്തോത്രമുണ്ടാകണമെന്നുമെന്നും
ആദിയിലെപ്പോലെ ഇപ്പോഴുമെപ്പോഴും
എന്നുമെന്നേയ്ക്കുമേ ആമ്മേനാമേന്‍.