ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്ര

ശത്രുസ്നേഹം ക്രിസ്തുവിന്റെ മുദ്രയാണല്ലോ
മുദ്രാവാക്യമാണല്ലോ
ശത്രുവേയും മിത്രമാക്കാന്‍ ശക്തമാണല്ലോ
അതിഹൃദ്യമാണല്ലോ

കണ്ണിനുപകരം കണ്ണല്ല പല്ലിനുപകരം പല്ലല്ല
സ്നേഹമാകും ആയുധത്താല്‍ വൈരിയെ നേടാം
താതനേറ്റം ഇഷ്ടമുള്ള മക്കളായീടാം
ഒന്നായ്ച്ചേര്‍ന്നു വാണീടാം

വലതുകരണത്തടിപ്പോന് ഇടതുകരണം കാട്ടേണം
സഹനമേറും ജീവിതത്താല്‍ മഹിമയാര്‍ന്നീടാം
ക്രൂശിതന്റെ കൂടെ നില്‍ക്കാം മാപ്പുനല്‍കീടാം
ഹൃത്തില്‍ സ്ഥാനമേകീടാം