ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്

ഇടയന്റെ കാവല്‍ ലഭിച്ചിടുവാനായ്
അജഗണമായ് നീ മാറണം
ഇടയന്റെ സ്നേഹം നുകര്‍ന്നിടുവാനായ്
കുഞ്ഞാടായി നീ മാറണം

ചെന്നായ് വരുന്നതു കാണുന്നനേരം
ഓടിപ്പോകില്ലെങ്ങും നിന്നിടയന്‍
ജീവന്‍ ചൊരിഞ്ഞും പ്രാണന്‍ വെടിഞ്ഞും
നിന്നെ കാത്തിടും നല്ലിടയന്‍

പാപമുറിവുകള്‍ പേറും മനവുമായ്
കൂട്ടം പിരിഞ്ഞേകനായിടുമ്പോള്‍
കൂട്ടം മറന്നെത്തും ഞാന്‍ നിന്റെ ചാരെ
സ്നേഹം പകര്‍ന്നെന്റെ സൗഖ്യം തരാം
മാടില്‍ ചേര്‍ന്നെന്റെ സ്വന്തമാക്കാം