ഭയപ്പെടേണ്ട ഞാന്‍ നിന്റെ

ഭയപ്പെടേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്
നീയെനിക്കെന്നും ബഹുമാന്യനും
പ്രിയങ്കരനും അമൂല്യനുമാം
മകനേ, മകളേ, നീ എന്റെതാണ്
എന്റെ മാത്രം

ആഴിതന്നാഴത്തില്‍ മുങ്ങിയാലും
ആ ജലം നിന്‍ തല കവിയുകില്ല
അഗ്നിയിലൂടെ നീ നടന്നാല്‍
പൊള്ളാതെ നിന്നെ ഞാന്‍ കാത്തിടുമേ

ക്ഷുദ്രവിദ്യ എനിക്കേശുകില്ല
മന്ത്രമോ തന്ത്രമോ ഫലിക്കുകില്ല
വിഷമുള്ള സര്‍പ്പത്തെ തഴുകിയാലും
വിഷമൊട്ടും നിന്നെ തീണ്ടുകില്ല