അസ്തമിക്കാത്ത സ്നേഹം

അസ്തമിക്കാത്ത സ്നേഹം ഒരിക്കലും
അസ്തമിക്കാത്ത സ്നേഹം
ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം
ദൈവസ്നേഹം

ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ഭയപ്പെടേണ്ടന്നോതി
രക്ഷിക്കാനായ് ഞാനുണ്ടല്ലോ
എന്നരുളീടും സ്നേഹം

എന്റെ കൈവെള്ളയില്‍
നിന്റെ ചിത്രം വരയ്ക്കുന്നു ഞാന്‍
എന്നും ഓര്‍മ്മിക്കുവാന്‍ നീ
എന്റെ സ്വന്തമായ് തീരുവാന്‍
മാതാവിന്‍ ഉദരം മുതല്‍
നിന്നെ അറിയുന്നു ഞാന്‍ പൂര്‍ണ്ണമായ്

നിന്റെ പാപങ്ങളില്‍ നിന്നും
നിന്നെ വിമോചിക്കുവാന്‍
എന്റെ ഓമല്‍ സുതന്‍
ക്രൂശില്‍ ബലിയേകിതന്‍ ജീവിതം
ആ സ്നേഹമീ ഭൂമിയില്‍
ആരും തരുകില്ലയെന്നോര്‍ക്കുവിന്‍