പരിശുദ്ധാത്മാവേ ദൈവദാനമേ

പരിശുദ്ധാത്മാവേ ദൈവദാനമേ
പാരിതില്‍ വന്നു നിറയണേ
പാപികള്‍ ഞങ്ങള്‍ കേണിടുന്നിതാ
പാപമോചനം നല്‍കണേ - നാഥാ
പരിശുദ്ധി ഞങ്ങള്‍ നേടട്ടെ


 


ശ്ലീഹരില്‍ അന്നു വന്നപോല്‍
ശിഷ്യരാമിവരില്‍ നിറയണേ
പുതുജീവന്‍ ഞങ്ങള്‍ നുകരട്ടെ
നാഥാ! പുത്തന്‍ ചൈതന്യം ഒഴുകട്ടെ


 


പാവനാത്മാവേ! ദൈവരൂപിയേ
പാവനരശ്മി വീശണേ
പാപത്തിന്നിരുള്‍ നീക്കിടേണമേ
പാരിതില്‍ ദീപ്തി ചൊരിയുവാന്‍ - നാഥാ
പാലകാ തുണയായ് വന്നാലും


 


രോഗമുള്ളത് സൗഖ്യമാക്കണെ
രോദനമങ്ങു കേള്‍ക്കണെ
ആറിപ്പോയതു ചൂടു നല്‍കി നല്‍
ആനന്ദം ഞങ്ങള്‍ക്കേകണെ
നാഥാ! ആശ്ശിസേകണെ പാവനാ