അമ്മേ അമ്മേ തായേ

അമ്മേ അമ്മേ തായേ അമ്മയ്ക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു. ഓ...

അമ്മേ അമ്മേ തായേ കണ്ണീര്‍ കടലില്‍ താഴുമ്പോള്‍
കയ്പുനീരു കുടിച്ചവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ പ്രലോഭനങ്ങള്‍ പെരുകുമ്പോള്‍
പ്രലോഭനത്തെ ജയിച്ചവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ അങ്ങേ അറ്റം തളരുമ്പോള്‍
അത്ഭുതങ്ങള്‍ ചെയ്തവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോള്‍
അപ്പത്തില്‍ വാഴുന്നവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ മനസ്സില്‍ ഭാരം കൂടുമ്പോള്‍
ശിരസ്സില്‍ മുള്‍മുടി അണിഞ്ഞവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ കയ്യും മെയ്യും തളരുമ്പോള്‍
കൈകാലുകളില്‍ മുറിവേറ്റവനെ ഞാനാരാധിക്കുന്നു (2)

അമ്മേ അമ്മേ തായേ നിന്ദനമേറ്റു തളരുമ്പോള്‍
നഗ്നനാക്കപ്പെട്ടവനെ ഞാനാരാധിക്കുന്നു (2)

ഹാല്ലേലൂയ്യ പാടാം ഹാല്ലേലൂയ്യ പാടാം
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ പാടാം