പരമപിതാവിനു സ്തുതി പാടാം

പരമപിതാവിനു  സ്തുതി പാടാം
അവനല്ലൊ ജീവനെ നല്‍കിയവന്‍
പാപങ്ങളാകവെ ക്ഷമിച്ചിടുന്നു
രോഗങ്ങളഖിലവും നീക്കിടുന്നു.

അമ്മയെപ്പോലെന്നെ ഓമനിച്ചു
അപകടവേളയില്‍ പാലിച്ചവന്‍
ആഹാര പാനീയമേകിയവന്‍
നിത്യമാം ജീവനെ നല്‍കിടുന്നു

ഇടയനെപ്പോലെന്നെ തേടിവന്നു
പാപക്കുഴിയില്‍ നിന്നേറ്റിയവന്‍
സ്വന്തമാക്കി നമ്മെ തീര്‍ത്തീടുവാന്‍
സ്വന്ത രക്തം നമുക്കേകിയവന്‍

കൂടുകളെക്കൂടെ കുടിളക്കി
പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു
ചിറകുകളിതിന്മേല്‍ വഹിച്ചു നമ്മെ
നിലമ്പരിശായ് നാം നശിച്ചിടാതെ

സ്തോത്രം ചെയ്യാം ഹൃദയംഗമായി
കുമ്പിടാം അവന്‍ മുന്‍പില്‍ ആദരവായ്
ഹല്ലേലുയ്യാ പാടാം മോദമോടെ
അവനല്ലൊ നമ്മുടെ രക്ഷാകരന്‍