സമര്‍പ്പണത്തിന്‍ സമയമായ്

സമര്‍പ്പണത്തിന്‍ സമയമായ്
സമര്‍പ്പിക്കുവിന്‍ സകലതും
ദൈവം നിന്നോടു ചോദിപ്പതൊക്കെയും
നല്‍കുവാന്‍ ഒരുങ്ങീടുവിന്‍

സ്വാഭിഷ്ടമാര്‍ന്നു നീ ചെയ്തൊരു കൃത്യമെല്ലാം
ദൈവേഷ്ടമല്ലായിരുന്നെന്ന് അറിഞ്ഞീടുവിന്‍
സമ്പാദ്യമാണെന്നു കരുതിയ നേട്ടമെല്ലാം
സൗഭാഗ്യമേകില്ല എന്നോര്‍ത്തു മനം തുറക്കൂ
ഇന്നെങ്കിലും... ഇനിയെങ്കിലും
സ്വന്തം വഴികള്‍ ത്യജിച്ചീടുവിന്‍
സ്വര്‍ഗ്ഗീയ വഴിയേ ചരിച്ചീടുവിന്‍

ബലിവേദിയില്‍ വന്നു നില്‍ക്കുമീ നിമിഷവും നിന്‍
മനസ്സില്‍ വെറുപ്പും വിരോധവും നിറഞ്ഞീടുകില്‍
സംപ്രീതനാകില്ല നാഥനീ കാഴ്ചകളില്‍
സ്വീകാര്യമാകില്ല നിന്നുടെ യാഗാര്‍പ്പണം
ഇന്നെങ്കിലും ഇനിയെങ്കിലും
അനുരഞ്ജനത്തിന്‍ വഴിതേടുവിന്‍
സന്തോഷമായ് വന്നു ബലിയേകുവിന്‍