നിത്യ വിശുദ്ധയാം കന്യാമറിയമേ

നിത്യ വിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്ത്തപ്പെടട്ടെ
നന്മനിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍പ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍,
മേയും ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍

ദുഃഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദാനം കിട്ടിയ
സ്വര്‍ഗ്ഗകവാടത്തിന്‍ മുമ്പില്‍
മുള്‍മുടി ചൂടി കുരിശും ചുമന്നിതാ
മുട്ടി വിളിക്കുന്നു ഞങ്ങള്‍,
ഇന്നും മുട്ടി വിളിക്കുന്നു ഞങ്ങള്‍