രോഗശാന്തി പ്രാര്‍ത്ഥന

ഞാന്‍ നിന്നെ സുഖപ്പെപ്പെടുത്തുന്ന കര്‍ത്താവാണ് എന്നരുളിച്ചെയ്ത ദൈവമേ, എന്റെ ആത്മാവിനെയും മനസ്സിനെയും ശരീരത്തെയും അങ്ങേയ്ക്കിതാ സമര്‍പ്പിക്കുന്നു. എന്നെ അലട്ടുന്ന മൗന നൊമ്പരങ്ങളും പ്രശ്നങ്ങളും രോഗങ്ങളും പാപങ്ങളും എന്നില്‍ നിന്നു നീക്കി ആത്മ-ശരീരവിശുദ്ധി നല്കി അനുഗ്രഹിക്കണമേ. പ്രത്യേകിച്ച് എന്നെ അലട്ടുന്ന ....... രോഗത്തെ അവിടുത്തെ തിരുസന്നിധിയില്‍ അര്‍പ്പിച്ച് വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്നു, കേണപേക്ഷിക്കുന്നു. നാഥാ, അവിടുത്തെ തൃക്കരം എന്റെ മേല്‍ നീട്ടണമേ. എന്നെ ഒന്നും തൊട്ടാലും - സൗഖ്യപ്പെടുത്തിയാലും. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ എന്നിലുള്ള രോഗാണുക്കളെ നിര്‍വീര്യമാക്കി എന്നില്‍ അവിടുത്തെ സ്നേഹം ചൊരിഞ്ഞ് സമാധാനവും സന്തോഷവും നല്കി പ്രവര്‍ത്തന മണ്ഡലങ്ങളിലേക്ക് എന്നെ പറഞ്ഞയയ്ക്കണമേ. ഈ രോഗത്തിലൂടെ അങ്ങ് നല്ലവനാണെന്ന് അനുഭവിച്ചറിയുവാന്‍ എനിക്കവസരം നല്കണമേ.
ആമേന്‍.