ഓ എന്‍ യേശുവേ, ഓ എന്‍ ജീവനേ

ഓ എന്‍ യേശുവേ, ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
(ഓ എന്‍...)

നീ വരും നേരമെന്‍ ജീവിതം സര്‍വ്വവും
അലിവെഴും സ്നേഹത്തിന്‍ നിറവായിടും
സ്നേഹം ചൊരിഞ്ഞീടാന്‍ ഓസ്തിരൂപാ നീ
വന്നു വാണിടുവാന്‍ മനസ്സാകുമോ (2)
(ഓ എന്‍...)

ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
അരികില്‍ നിന്‍ സാമീപ്യം മാത്രം മതി
ഭാരം വഹിച്ചെന്നും ഞാന്‍ തളരുമ്പോള്‍
എന്നെ താങ്ങിടാന്‍ നീയുണ്ടല്ലോ (2)
(ഓ എന്‍...)