ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു

ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍, എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ

എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ, ആത്മനായകാ

നെഞ്ചകം നിറയേ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാന്‍
തിരുവോസ്തിരൂപാ, തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ

എത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ, ആത്മനായകാ
(ഒരു വാക്കു...)

ആരോരുമില്ലാത്ത നേരം
ആധിയിലാഴുന്ന നേരം
തൃക്കൈകള്‍ നീട്ടി, തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേഎത്രനാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ, ആത്മനായകാ
(ഒരു വാക്കു...)