ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം

ക്ഷമിക്കുന്ന സ്നേഹം ദൈവീകഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗീയദാനം
മന്നില്‍ സമാധാന മാര്‍ഗ്ഗം

ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നു ചേരാന്‍ നമു-
ക്കീശന്റെ മനസ്സോടു ചേരാം

ശാപം ചൊരിഞ്ഞിടുവോരില്‍ 
സ്നേഹം തിരിച്ചൊഴുക്കേണം
ദൈവം പൊറുക്കുന്നപോലെ നമു-
ക്കപരന്റെ പാപം ക്ഷമിക്കാം