ഹൃദയതാലമേന്തി നാഥാ

ഹൃദയതാലമേന്തി നാഥാ
വന്നിടുന്നു സന്നിധേ
കാഴ്ചയായ് നിന്റെ മുന്നില്‍
നിന്നിടുന്നു സാദരം

പൂര്‍ണ്ണമായ് നല്‍കിടുന്നു
ഭക്തിയാര്‍ന്നു ഞങ്ങളേ
നന്മപൂര്‍ണ്ണപാലകാ-
ഇന്നേകണേ നിന്‍ ദര്‍ശനം

ഞങ്ങളില്‍ പ്രസാദമാര്‍ന്നു
ദിവ്യദാനമായി നീ
സ്നേഹമാര്‍ന്നു കൈകള്‍ നീട്ടി
സ്വീകരിക്ക കാഴ്ചകള്‍