സ്നേഹസ്വരൂപാ തവദര്‍ശനം

സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ
പരിമളമിയലാ ജീവിത മലരില്‍
അനുഗ്രഹവര്‍ഷം ചൊരിയേണമെ-
ചൊരിയേണമെ

മലിനമായ ഈ മണ്‍കുടമങ്ങേ
തിരുപാദ സന്നിധിയില്‍
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ കൃപയേകിടൂ
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ

മരുഭൂമിയാം ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ പോകരുതേ
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ