അനാദികാലം മുമ്പേ ദൈവം

അനാദികാലം മുമ്പേ ദൈവം
അനന്തമായ് സ്നേഹിച്ചു
പ്രപഞ്ചമുണരും മുന്‍പേ
നിനക്കു രൂപം കൈവന്നു
നിനക്കു പേരുമവന്‍ തന്നു

ജീവിതമാര്‍ഗ്ഗമതെന്തായാലും
ക്രിസ്തുവിലേവരുമൊരുപോലെ
അനുതാപത്താല്‍ മുട്ടിവിളിച്ചാല്‍
രക്ഷയവന്‍ തരുമേവര്‍ക്കും

കുരിശുചുമക്കുന്നവരുടെ കൂടെ
ക്രിസ്തുവുമുണ്ടാമൊരുപോലെ
അനുതാപത്താലുരുകുന്നവരുടെ
ഹൃദയം അവനു ഗൃഹംപോലെ