ഈശോ നീയെന്‍ ജീവനില്‍ നിറയേണം

ഈശോ നീയെന്‍ ജീവനില്‍ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറു പുല്‍ക്കൂട്ടില്‍
കാണുന്നു നിന്‍ തിരുരൂപം ഞാന്‍
കനിവോലുമാരൂപം

തുളുമ്പുമെന്‍ കണ്ണീര്‍ക്കായല്‍ തുഴഞ്ഞു ഞാന്‍ വന്നു
അനന്തമാം ജീവിതഭാരം ചുമന്നു ഞാന്‍ നിന്നു
പാദം തളരുമ്പോള്‍ തണലിന്‍ മരമായ് നീ
ഹൃദയം മുറിയുമ്പോള്‍
അമൃതിന്നുറവായ് നീ
എന്നാളുമാശ്രയം നീ മാത്രം
എന്‍ നാഥാ തുടയ്ക്കുകെന്‍ കണ്ണീര്‍

കിനാവിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍
ഒരായിരം സാന്ത്വനമായി ഉയിര്‍ത്തുവല്ലോ നീ
ഒരു പൂവിരിയുമ്പോള്‍ പൂന്തേന്‍ കിനിയുമ്പോള്‍
കാറ്റിന്‍ കുളിരായ് നീ എന്നെ തഴുകുമ്പോള്‍
കാരുണ്യമേ നിന്നെയറിയുന്നു
എന്‍ നാഥാ നമിപ്പു ഞാനെന്നും