വിശ്വം കാക്കുന്ന നാഥാ

വിശ്വം കാക്കുന്ന നാഥാ
വിശ്വൈകനായകാ
ആത്മാവിലെരിയുന്ന തീയണയ്ക്കൂ
നിന്‍ ആത്മചൈതന്യം നിറയ്ക്കൂ

ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യമെന്നില്‍ ചൊരിയേണമേ

അകലാതെ അകലുന്ന സ്നേഹാംബരം
നീ അറിയാതെപോകുന്നു എന്‍ നൊമ്പരം
അന്യനാണെങ്കിലും എന്റെയീ കണ്ണുനീര്‍
ധന്യമായ്ത്തീരട്ടെ നിന്‍ വീഥിയില്‍