പിതാവേ അനന്തനന്മയാകും കരുണാമയാ


പിതാവേ അനന്തനന്മയാകും കരുണാമയാ
ഹൃദയം തുറന്നു സ്നേഹമേകും പരമോന്നതാ
കനിവോലുമേകനാമം അതിപൂജ്യമായിടേണം
തിരുവിഷ്ടമെന്നുമിവിടെ മനസ്സാകണം, നിറവേറണം

ഗുരുനാഥനായി നീ കൂടെ ഉണ്ടാവുകില്‍
ചെയ്യുന്നതാകെയും ഫലമാര്‍ന്നിടും
ഭരമേറ്റകാര്യമേതും ആശ്വാസദായകന്‍
മിഴിവോടെ പൂര്‍ത്തിയാക്കുവാനും മനസ്സാകണം

അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍
ബലഹീനജീവിതം ജയമാര്‍ന്നിടും
ഭയമേതുമേശിടാതെ ഏതേതു ക്ലേശവും
അവനായി ഏറ്റുവാങ്ങുവാനും മനസ്സാകണം