സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും

സ്വര്‍ഗ്ഗനാട്ടിലെന്‍ പ്രിയന്‍ തീര്‍ത്തിടും
സ്വന്തം വീട്ടില്‍ ചേര്‍ന്നിടുവാന്‍
മമനാഥനെ ഒന്നു കാണുവാന്‍
ദിനം കാത്തു പാര്‍ത്തിടുന്നു

മരുഭൂമിയില്‍ തളരാതെ ഞാന്‍
മരുവുന്നു നിന്‍ കൃപയാല്‍
ഒരു നാളും നീ പിരിയാതെന്നെ
കരുതുന്നു കണ്മണിപോല്‍

നല്ല നാഥനെ നിനക്കായ് ഞാന്‍
വേല ചെയ്യുമന്ത്യം വരെ
അല്ലല്‍ തീര്‍ന്നു നിന്‍ സവിധം
വരാതില്ലപാരില്‍ വിശ്രമവും

കര്‍ത്തൃകാഹളം വാനില്‍ കേള്‍ക്കുവാന്‍
കാംക്ഷിച്ചീടുന്നേ പ്രിയനേ
ആശയേറുന്നേ നിന്നെ കാണുവാന്‍
ആമേന്‍ യേശുവേ വരണേ