ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം

ആത്മാവില്‍ നിറയുന്ന സങ്കീര്‍ത്തനം
അകതാരില്‍ നിന്നുയരും സ്തുതികീര്‍ത്തനം
ഓരോ അണുവിലും കുടികൊള്ളും ചൈതന്യമേ
ഒരുവേളപോലും ഞാന്‍ പിരിയാതെ പാടിടാം

ആരാധനാ.... യേശുവേ..
ആരാധനാ.... യേശുവേ..

സങ്കീര്‍ത്തനങ്ങളും സ്തുതികീര്‍ത്തനങ്ങളും
സര്‍വ്വേശസൂനുവേ പാടിടുന്നു
സ്വര്‍ഗ്ഗസിംഹാസനസന്നിധേ പാടുന്ന
സ്വര്‍ഗ്ഗീയ ദൂതരോടൊത്തു ഞങ്ങള്‍
സ്വര്‍ഗ്ഗീയ സംഗീതം പാടിടാം

ആരാധനാ.... യേശുവേ..
ആരാധനാ.... യേശുവേ..

സ്വര്‍ഗ്ഗീയ മന്നയായ് ആത്മീയഭോജ്യമായ്
ആരാധ്യനാഥനെ വന്നിടണേ
ആത്മാവിന്‍ ദാഹം തീര്‍ക്കുവാന്‍ കനിയൂ
അങ്ങില്‍ ലയിച്ചു ഞാന്‍ ജീവിച്ചിടാം
അങ്ങേ സ്തുതിച്ചു ഞാന്‍ പാടിടാം