ഹൃദയത്തില്‍ നല്ലൊരു സന്ദേശം

ഹൃദയത്തില്‍ നല്ലൊരു സന്ദേശം
പൂക്കുന്നു പൂക്കള്‍ വിടരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ

കീര്‍ത്തന ഗീതികളുയരുന്നു
കേള്‍ക്കുന്നു മന്നവ സന്നിധിയില്‍
ഹാലേലൂയ്യാ, ഹാലേലൂയ്യാ

എന്നുടെ നാവിനു ധന്യതയാല്‍
കവിയുടെ ഭാവങ്ങള്‍ പകരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ

പാവനതാതനും സൂനുവിനും
ദിവ്യാരൂപിക്കും സ്തോത്രങ്ങള്‍
ഹാലേലൂയ്യാ, ഹാലേലൂയ്യാ

ആദിയിലെപ്പോലെ എന്നേക്കും
ദൈവികഗീതങ്ങളുയരുന്നു
ഹാലേലൂയ്യാ, ഹാലേലൂയ്യാ