വിശുദ്ധിതന്‍ ഉറവിടമാകും

വിശുദ്ധിതന്‍ ഉറവിടമാകും പരിശുദ്ധാത്മാവേ
വിശ്വാസികള്‍ തന്‍ കൂട്ടായ്മയിലേക്കെഴുന്നള്ളീടണമേ
എഴുന്നള്ളീടണമേ..
പരിശുദ്ധാത്മാവേ, പരിശുദ്ധാത്മാവേ
വരിക വരിക ഞങ്ങളില്‍ നീ, പരിശുദ്ധാത്മാവേ

ആനന്ദത്തിന്‍ തെളിനീരാലെ
ആശ്വാസദായകാ വന്നിടണേ
വറ്റി വരണ്ട ഹൃദയങ്ങളില്‍
ജീവന്റെ അരുവിയായ് ഒഴുകിടുനീ
പരിശുദ്ധാത്മാവേ

വരങ്ങളും ഫലങ്ങളും ദാനങ്ങളുമേകി
നിന്‍ ദാസരെ നീ ശക്തരാക്കൂ
യേശുവിന്‍ സുവിശേഷവേലകള്‍ക്കായി
ഞങ്ങളെ ഇന്നു നീ പ്രാപ്തരാക്കൂ
പരിശുദ്ധാത്മാവേ