ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
ജീവന് സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
സ്വയമേ ശൂന്യമാക്കുന്നു
മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്നേഹവിരുന്നാണു നീ
ഭിന്നതകള്‍ മറന്നൊന്നുചേരാം
കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍
ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്ക
പങ്കുവയ്പ്പനുഭവം നല്കിയാലും
അനുരഞ്ജനത്തിന്റെ വരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ
ശത്രുതകള്‍ അകന്നൊന്നു ചേരാം
രമ്യതയില്‍ തഴച്ചീടാന്‍
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്ക
ബലിദാന ചൈതന്യമേകിയാലും