മൂലക്കല്ലാം യേശുവിനെ നാം തള്ളിക്കളയരുതേ

മൂലക്കല്ലാം യേശുവിനെ നാം തള്ളിക്കളയരുതേ
വീടുപണിക്കാര്‍ നമ്മള്‍ വെറുതെ വിഡ്ഡികളാവരുതേ(2)

മര്‍ത്യനൂഴിയില്‍ യേശുവിലല്ലാതില്ലോരു നാമവും
പ്രശ്നങ്ങള്‍ക്കും പ്രതിസന്ധിക്കും പോംവഴി വേറില്ല (2)

കാറ്റും കോളും പിശറും നീക്കി തീരമണച്ചിടുവാന്‍
കര്‍ത്തനായവന്‍ അമരക്കാരനായ് കൂടെ തുഴയുന്നു(2)

ആദിയും അന്തവും മധ്യവുമെല്ലാം യേശുവിലായിടുകില്‍
ജീവീതസൗധം വിജയപ്രദമായ് ഉയര്‍ന്നുപൊങ്ങീടും(2)