യേശുക്രിസ്തുവെന്നും ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു
ഇഹലോകത്തേക്കായവന്‍ വീണ്ടും വരും
രാജരാജനായ് വാണിടുവാന്‍

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു
തിരുവോസ്തിയില്‍ ജീവിക്കുന്നു
സ്വയം ഭോജ്യമാ നല്‍കിതന്‍
സ്നേഹിതരൊത്തു നിത്യം വസിച്ചിടുവാന്‍

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു
സുവിശേഷത്തില്‍ ജീവിക്കുന്നു
ഇരുള്‍മൂടും വഴികളില്‍ മാനവരാശിക്കു
ദീപം പകര്‍ന്നിടുവാന്‍

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു
എന്റെ ഹൃത്തിലും ജീവിക്കുന്നു
ഇനി തന്നെ പിരിഞ്ഞൊരു ജീവിതമില്ലെനി-
ക്കെല്ലാമെന്‍ യേശുവത്രേ

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു
തിരുസഭയിലും ജീവിക്കുന്നു
തന്റെ മൗതികഗാത്രത്തില്‍ ശീര്‍ഷമായ്ത്തീര്‍ന്നു താന്‍
നിത്യം നയിച്ചിടുന്നു

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു

യേശുക്രിസ്തുവെന്നും ജീവിക്കുന്നു ഈ
സമൂഹത്തില്‍ ജീവിക്കുന്നു
തന്റെ നാമത്തിലൊന്നിച്ചു ചേരുന്ന മര്‍ത്ത്യരി-
ലൈക്യം പകര്‍ന്നിടുവാന്‍

ഹാ ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
യേശുകര്‍ത്താവു ജീവിക്കുന്നു