ആരും കൊതിക്കും നിന്റെ സ്നേഹം

ആരും കൊതിക്കും നിന്റെ സ്നേഹം
അമ്മയെപ്പോലോമനിക്കും സ്നേഹം
കാരുണ്യത്താല്‍ എന്നെ തേടും സ്നേഹമേ
പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ
നാഥാ നിന്നെയെന്നും വാഴ്ത്തീടാം

കിന്നരവും തംബുരുബും മീട്ടിടാം
ഇമ്പമായി കീര്‍ത്തനങ്ങള്‍ ഏകിടാം
എന്നുമെന്നും ആനന്ദത്താല്‍ പാടാം
നിന്റെ നാമം പാവനം

എന്നെ പേരുചൊല്ലി വിളിച്ചു നീ
നിന്റെ മാറില്‍ ചേര്‍ത്തു നീ
ഉള്ളിനുള്ളില്‍ വചനം പകര്‍ന്നു നീ
നേര്‍വഴിയില്‍ നയിച്ചു നീ
ഈശോയെ പാലകനേ

നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും
എന്നെ മറന്നീടല്ലേ നീ
പാപച്ചേറ്റില്‍ വീണകന്നീടിലും
നിന്നെ തള്ളി പറഞ്ഞകന്നീടിലും
എന്നെ കൈവെടിയല്ലേ നീ
മിശിഹായേ മഹോന്നതനേ