ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമെ വീണ്ടും

ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമെ വീണ്ടും
തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍ നല്‍കണമേ(2)
വീണ്ടും എനിക്കു നല്‍കണമേ പുതിയൊരു പെന്തക്കുസ്താ
അഭിഷേകത്തിന്‍ കൈകള്‍ എന്നില്‍ നീട്ടണമേ ... (ഉണര്‍വ്വിന്‍ )


 


അഗ്നിയയ്ക്കണമേ പരിശുദ്ധാത്മാവേ(2)
ശക്തിയയ്ക്കണമേ പരിശുദ്ധാത്മാവേ(2)
ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടുമുണര്‍ത്തണമേ..
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടൂം നല്‍കണമേ
അഭിഷേകത്തിന്‍ കൈകള്‍ എന്നില്‍ നീട്ടണമേ .. (ഉണര്‍വിന്‍ )

സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ(2)
ബന്ധമഴിയട്ടേ പരിശുദ്ധാത്മാവേ(2)
മാറാ- തീരാ- വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാള്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
അത്ഭുത ഒഴുക്കും എന്നില്‍ നീട്ടണമേ .. (ഉണര്‍വിന്‍ )