വാതില്‍ തുറക്കൂ നീ കാലമേ

വാതില്‍ തുറക്കൂ നീ കാലമേ
കണ്ടോട്ടേ സ്നേഹസ്വരൂപനെ
കുരിശില്‍ പിടയുന്ന നേരത്തു ഞങ്ങള്‍ക്കായ്
പ്രാര്‍ത്ഥിച്ച യേശു മഹേശനെ
(വാതില്‍...)

അബ്രഹാം പുത്രനാം ഇസ്‌ഹാക്കിന്‍
വംശീയ വല്ലിയില്‍ മൊട്ടിട്ട പൊന്‍പൂവേ
കണ്ണീരിലാഴുമ്പോള്‍ കൈ നീ തരേണമേ
കടലിന്നുമീതേ നടന്നവനേ
വാതില്‍ തുറക്കൂ നീ കാലമേ

മരണസമയത്തില്‍ മെയ് തളര്‍ന്നീടുമ്പോള്‍
അരികില്‍ നീ വന്നണയേണമേ
തൃക്കൈകളാല്‍ എന്റെ ജീവനെടുത്തുനീ
റൂഹാദ്‌ക്കുദിശയില്‍ ചേര്‍ക്കേണമേ
(വാതില്‍...)