നാളത്തെ മണ്ണാണു നമ്മള്‍

നാളത്തെ മണ്ണാണു നമ്മള്‍
ഇന്നു നിര്‍ഭയം ജീവിച്ചുപോയാല്‍
ആത്മാവു നമ്മില്‍ നശിച്ചാല്‍
നിത്യനരകത്തിന്‍ എരിതീയില്‍ എരിയും

ദാനമായ് ജീവിതം തന്നു നമ്മളതു മറന്നിവിടെ നടന്നു
രാത്രിതന്‍ യാമം പോലല്ലോ?
ലോകയാത്ര കിനാവു പോലല്ലോ?

ഏദനില്‍ നിന്നും ഭയന്നോടി വന്നു നാം
പാപാന്ധകാര ഗൃഹത്തില്‍
തെളിവിന്റെ വചനങ്ങള്‍ കൈവിട്ടു
നമ്മളിരുളിന്റെ വഴിയെ നടന്നു
പാപം ക്ഷമിച്ചു മര്‍ത്യനെ നേടുവാന്‍
മാനവ പാപങ്ങള്‍ എല്ലാം വഹിച്ചവന്‍
ക്രൂശില്‍ മരിച്ചു... (നാളത്തെ )

അന്തമില്ലാ സ്വര്‍ഗ്ഗഭാഗ്യങ്ങള്‍ കൈവിട്ടു
സ്വാര്‍ത്ഥകൂടാരങ്ങള്‍ തീര്‍ത്തു
നിര്‍ലോഭമായ് ദൈവം ഏകും സമൃദ്ധിയെ
സ്വന്തം തലങ്ങളായ് കണ്ടു

കര്‍ത്താവു പണിയാത്ത ഭവനങ്ങള്‍ ഒക്കെയും
കല്ലോടുകല്ലുകള്‍ ശേഷിച്ചീടാതെ
തകര്‍ന്നു പോകും... (നാളത്തെ മണ്ണാണു )