താതന്‍ വിളിക്കുന്നു സ്നേഹമായ്

താതന്‍ വിളിക്കുന്നു സ്നേഹമായ്
നാഥന്‍ വിളിക്കുന്നു മോദമായ്
തന്‍ തിരു നിണവും മേനിയും നല്‍കീടാന്‍
നൈവേദ്യമാകുന്നു സ്നേഹരൂപന്‍

ഇടറി വീഴുമെന്‍ പാതയിലും
കൈ തന്നുയര്‍ത്തുന്നു ദിവ്യനാഥന്‍  (2)
പാപാന്ധകാരത്തിന്‍ വീചികളില്‍
പൊന്നൊളി തൂകുന്നു നല്ലിടയന്‍ (2)

ദൈവത്തിലൊന്നായ് വളര്‍ന്നീടുവാന്‍
പുണ്യത്തില്‍ നന്നായ് വളര്‍ന്നിടേണം (2)
കതിര്‍ ചൂടും നന്മകള്‍ കരുതിവെയ്ക്കാം
സ്വന്തമായ് തീര്‍ത്തീടാം സ്വര്‍ഗ്ഗരാജ്യം  (2)