ദൈവസ്നേഹം നിങ്ങളിലുണ്ടെങ്കില്‍

ദൈവസ്നേഹം നിങ്ങളിലുണ്ടെങ്കില്‍ 
സ്വര്‍ഗ്ഗരാജ്യം നിങ്ങളിലാണല്ലോ
കുഞ്ഞുങ്ങളെപ്പോലെയാകൂ
മഞ്ഞിന്റെ നൈര്‍മ്മല്യമണിയൂ

കണ്ണുകള്‍ കാണാത്തതാം
കാതുകള്‍ കേള്‍ക്കാത്തതാം
ആനന്ദമനുഭവിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ

സ്വന്തമാം കഴിവുകളില്‍ 
സങ്കേതം കാണാതെ
ദൈവത്തിലാശ്രയിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ

ആകുലരായ് അലയാതെ
ആശങ്കയാല്‍ തളരാതെ
ദൈവത്തിലാശ്രയിക്കാന്‍
കുഞ്ഞുങ്ങളെപ്പോലെ