എല്ലാ സ്നേഹത്തിനും ഏറ്റം

എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മ സ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിടുന്നിതാ ഞാന്‍

എന്റെ സ്രഷ്ടാവാം രക്ഷാനാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്
മുഴുമനമോടെയും സര്‍വ്വശക്തിയൊടും
സദാ സ്നേഹിച്ചിടും മഹിയില്‍

വല്ല പാപത്താലേ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നൊടെളിയൊരേറ്റം ചെയ്യുന്നതിനുമുമ്പേ
നഷ്ടമാക്കിടാം ഞാന്‍