തിരുവോസ്തിയായ് എന്നിലണയും

തിരുവോസ്തിയായ് എന്നിലണയും
സ്നേഹം ദൈവസ്നേഹം
അകതാരില്‍ അലിയാന്‍ വരുന്നു
സ്നേഹം എന്റെ ഈശോ

ഇത്ര ചെറുതാകാന്‍ എത്ര വളരേണം
ഇത്ര സ്നേഹിക്കാന്‍ എന്തു വേണം

നോവിച്ച നാവിലല്ലേ നാഥന്‍
സ്നേഹത്തിന്‍ കൂദാശയേകി
നിന്ദിച്ച മാനസത്തില്‍ നീ
കാരുണ്യതീര്‍ത്ഥവുമായ്

ക്രൂശിച്ച കൈയ്യിലല്ലേ നാഥന്‍
ജീവന്റെ മന്ന തന്നു
കോപിച്ച മാനസത്തില്‍ നീ
സ്നേഹാഗ്നിജ്വാലയുമായ്