യേശുവേ, നിന്നില്‍ ഞങ്ങള്‍

യേശുവേ, നിന്നില്‍ ഞങ്ങള്‍
ഒന്നായി തീരുവോളം
ഞങ്ങളില്‍ നിന്നും നാഥാ
പിരിയരുതൊരു നാളും (2)

ഞങ്ങളില്‍ ആനന്ദത്തിന്‍
പൂര്‍ണ്ണിമ കണ്ടെത്തുവാന്‍
നീ തന്നെ ഞങ്ങളുടെ
ആനന്ദമായിടേണേ  (2)

സര്‍വ്വവും സൃഷ്ടിച്ച നീ
ഞങ്ങള്‍ക്കു സ്വയമേകി
ഞങ്ങളും നിനക്കായ് നാഥാ
ഏകിടാം പൂര്‍ണ്ണമായും  (2)