ആരാധനയുടെ നിമിഷങ്ങളില്‍

ആരാധനയുടെ നിമിഷങ്ങളില്‍
ആത്മനാഥനെ കാണുവാന്‍
ആരാധകരിവര്‍ കാത്തിരിപ്പൂ
ആത്മനാഥനേശുവേ

ആരാധനാ ആരാധനാ ആയിരമാരാധനാ...
ആരാധനാ ആരാധനാ ആത്മാവിലാരാധനാ...

അങ്ങേ സന്നിധേ അല്‍പ്പനേരം
ജീവിപ്പതോ മഹാ ഭാഗ്യമേ
അന്യഗൃഹത്തിലൊരായിരം നാള്‍
വാഴ്വതെക്കാളെത്ര മോഹനം

ആരാധനാ ആരാധനാ ആയിരമാരാധനാ...
ആരാധനാ ആരാധനാ ആത്മാവിലാരാധനാ...

തിരുനാമമെന്നും പ്രകീര്‍ത്തിക്കാന്‍
ജനതകള്‍ മദ്ധ്യേ പ്രഘോഷിക്കാന്‍
ആകാശത്തോളം ഉയര്‍ന്നീടുന്ന
സ്തോത്രഗീതം ഏറ്റു പാടിടാം

ആരാധനാ ആരാധനാ ആയിരമാരാധനാ...
ആരാധനാ ആരാധനാ ആത്മാവിലാരാധനാ...