യേശു വിളിക്കുന്നു, ഇന്നും

യേശു വിളിക്കുന്നു, ഇന്നും-
യേശു വിളിക്കുന്നു
അന്‍പെഴുമാ പൊന്‍കരങ്ങള്‍
നീട്ടീ വിളിക്കുന്നു

ഉള്ളം തകര്‍ന്നവരേ വാ
ഉണ്മയാം എന്നന്തികേ
ഉള്ളലിഞ്ഞാശ്വാസമേകാന്‍
ഉള്ളവന്‍ ഞാനല്ലയോ

ആകുലമാനസരേ വാ
ആലംബഹീനരേ വാ
ആശ്രയം തന്നരുളാം ഞാന്‍
ആമോദമേകിടാം ഞാന്‍

കണ്ണീരണിഞ്ഞവരേ വാ
മണ്ണിന്റെ മക്കളേ വാ
കന്മഷമാകവേ നീക്കി
കണ്ണുനീരൊപ്പിടാം ഞാന്‍