ഒരു നിമിഷം നിന്‍ സന്നിധിയില്‍

ഒരു നിമിഷം നിന്‍ സന്നിധിയില്‍
എല്ലാം മറന്നു ഞാന്‍ നില്‍ക്കുന്നു
പിതാവേ - നിന്‍ പരിപാലനവൈഭവം കാണാന്‍
നീയെന്റെ ഉള്‍ക്കണ്ണു തുറന്നാലും

അമ്മ തന്‍ കുഞ്ഞിനെ മറന്നാലും
നിന്‍ മക്കളെ നീ മറക്കുകില്ല
ശിരസ്സിലെ നാരിഴപോലും
നീയറിയാതെ പൊഴിയുകില്ല

നന്മകള്‍ പൊഴിക്കുന്ന സുകൃതിക്കും
ദുഷ്ടനുമിളയില്‍ ഒരുപോലെ
വയലിലെ ശോശന്നപ്പൂവും
സോളമനും നിനക്കൊരുപോലെ